Breaking News

''മൂന്ന് കോടി ഒന്നുമല്ലെന്നറിയാം, വലിയ പ്രഖ്യാപനങ്ങള്‍ ഉടന്‍'' രാഘവാ ലോറന്‍സ്

ചന്ദ്രമുഖി 2 എന്ന തന്‍റെ ചിത്രത്തിന് ആഡ്വാന്‍സായി ലഭിച്ച മൂന്ന് കോടി മുഴുവന്‍ കോവിഡ് ദുരിതാശ്വാസത്തിനായി നല്‍കി തമിഴ് നടന്‍ ലോറന്‍സ് ഏവരുടെയും മനം കവര്‍ന്നിരുന്നു. അതിന് പിന്നാലെ പുതിയ പ്രഖ്യാനം നടത്താന്‍ ഒരുങ്ങുകയാണ് താരം. മൂന്ന് കോടി രൂപ ഒന്നുമാവില്ല എന്ന് മനസിലാക്കിയാണ് താരം കൂടുതല്‍ സഹായം നല്‍കാന്‍ ഒരുങ്ങുന്നത്. നാളെ ഇതുസംബന്ധിച്ച്‌ പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
സംഭാവന ചെയ്തതിന് പിന്നാലെ സഹായം ആവശ്യപ്പെട്ട് നിരവധി പേര്‍ തന്നെ ബന്ധപ്പെട്ടുവെന്നും ഇതില്‍ കൂടുതല്‍ നല്‍കാനാവുമോ എന്ന് അറിയാത്തതുകൊണ്ട് താന്‍ തിരക്കിലാണെന്ന് പറയാന്‍ അസിസ്റ്റന്റിനോട് പറഞ്ഞ് ഏല്‍പ്പിക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം കുറിക്കുന്നു.

No comments