Breaking News

ലോക്ക് ഡൗണ്‍ 30വരെ നീട്ടണമെന്ന് 10 സംസ്ഥാനങ്ങള്‍

ലോക്ക് ഡൗണ്‍ ഈ മാസം 30വരെ നീട്ടണമെന്ന് 10 സംസ്ഥാനങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനിയുള്ള ദിവസങ്ങളിലെ കൊവിഡ് രോഗവ്യാപനം വിലയിരുത്തിയശേഷമേ കേന്ദ്രം തീരുമാനം പ്രഖ്യാപിക്കൂ. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, കര്‍ണാടക, അസാം, പഞ്ചാബ്, യു.പി, ജാര്‍ഖണ്ഡ്, ഛത്തീസ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം, മൂന്നു ഘട്ടമായി പിന്‍വലിക്കാമെന്നാണ് കേരളത്തിന്റെ നിര്‍ദ്ദേശം.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കര്‍മ്മസമിതിയുടെ ഈ ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി.
ശേഷിക്കുന്ന ഒരാഴ്ച നിര്‍ണായകമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നലെ പ്രതികരിച്ചിരുന്നു.

No comments