Breaking News

സ്വന്തം കുഴി തോണ്ടി ചൗഹാന്‍..!! കൂട്ടപൊരിച്ചല്‍ തുടങ്ങി..!! ഉപമുഖ്യമന്ത്രി പദത്തിനായി പോര്..!! പുതിയ ആവശ്യവുമായി സിന്ധ്യയും..

ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരം പിടിച്ചത്.
കോണ്‍ഗ്രസ് മുന്‍ മന്ത്രിയും എംപിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ അധികാരത്തിലേക്കുള്ള താക്കോല്‍. കമല്‍നാഥുമായി ഇടഞ്ഞ സിന്ധ്യയെ ബിജെപി മറുകണ്ടം ചാടിക്കുകയായിരുന്നു.
സിന്ധ്യ രാജിവെച്ചതോടെ സിന്ധ്യ പക്ഷത്തെ 22 എംഎല്‍എമാരും രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു.

അധികാരം തിരിച്ച്‌ പിടിച്ചെങ്കിലും പക്ഷേ വലിയ വെല്ലുവിളികളാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കാത്തിരിക്കുന്നത്.

മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച്‌ ഇതിനോടകം തന്നെ ബിജെപിയില്‍ ഭിന്നതകള്‍ ഉടലടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.വിശദാംങ്ങളിലേക്ക്

കൊറോണ ഭീതിയ്ക്കിടെയായിരുന്നു മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് നിലവില്‍ സര്‍ക്കാര്‍ ഊന്നല്‍.
കൊവിഡ് പ്രതിസന്ധിയും സാമ്ബത്തിക ഞെരുക്കങ്ങളും സര്‍ക്കാരിന് വരിഞ്ഞ് മുറുക്കുകയാണ്.
എന്നാല്‍ ഇതില്‍ നിന്ന് കരകയറിയാലും കൊവിഡിനോളം പോന്ന വലിയ രാഷ്ട്രീയ ഭൂകമ്ബങ്ങള്‍ക്ക് മധ്യപ്രദേശ് വേദിയാകും എന്നാണ് ചില ബിജെപി കേന്ദ്രങ്ങള്‍ തന്നെ നല്‍കുന്ന സൂചന.

ഏപ്രില്‍ ആദ്യ വാരത്തോടെ മന്ത്രിസഭ വികസനം നടപ്പാക്കുമെന്നാണ് വിവരം. മധ്യപ്രദേശ് മന്ത്രിസഭയിലെ പരമാവധി അംഗസംഖ്യ 33 ആണ്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച 22 വിമതരില്‍ 6 ആറ് പേര്‍ മന്ത്രിമാരായിരുന്നു.
ഇവര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കണമെന്ന് സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റ്. കമല്‍നാഥ് സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന തുള്‍സി സിലവതിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം.

ഇത് വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെയ്ക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഉപമുഖ്യമന്ത്രി പദത്തിനായി അമിത് ഷായുടെ അടുപ്പക്കാരനും ബിജെപി ചീഫ് വിപ്പുമായ നരോത്തം മിശ്ര അവകാശം ഉന്നയിച്ചിട്ടുണ്ട്.
നേരത്തെ നരോത്തം മുഖ്യമന്ത്രിയായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് നരോത്തം ആയിരുന്നു.

അതുകൊണ്ട് അദ്ദേഹത്തിന് തന്നെ മുഖ്യമന്ത്രി സ്ഥാനം നല്‍കുന്ന കാര്യത്തില്‍ ദേശീയ നേതൃത്വം അടക്കം നിലപാടെടുത്തിരുന്നു.
എന്നാല്‍ സംസ്ഥന നേതൃത്വത്തിനിടയിലെ ജനപ്രീതിയും ഭരണ മികവും അവസാന നിമിഷം ചൗഹാന് തന്നെ നറുക്ക് വീഴാന്‍ കാരണമായി.
അതേസമയം ഉപമുഖ്യമന്ത്രി പദവിയെങ്കിലും ലഭിച്ചില്ലേങ്കില്‍ ബിജെപിയില്‍ നരോത്തമിന്റെ നേതൃത്വത്തില്‍ വിമത നീക്കം നടക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

ഉപതിരഞ്ഞെടുപ്പാണ് ചൗഹാന്‍ ലക്ഷ്യം വെയ്ക്കുന്നത്. രാജിവെച്ച കോണ്‍ഗ്രസ് 22 സീറ്റുകള്‍, കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും ഒരോ അംഗങ്ങളുടെ മരണം മൂലം ഒഴിവു വന്ന സീറ്റുകള്‍, രാജിവെച്ച ബിജെപി അഗം .
എന്നിങ്ങനെ 25 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.

22 സീറ്റുകളിലും മത്സരിക്കാനാണ് വിമതര്‍ ലക്ഷ്യമിടുന്നത്. ഇവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിന് മുന്‍പ് ആദ്യഘട്ട മന്ത്രിസഭ വികസനത്തില്‍ ഉള്‍പ്പെടുത്തി മണ്ഡലങ്ങളിലേക്ക് അയക്കണമെന്ന ആവശ്യം സിന്ധ്യ ബിജെപിക്ക് മുന്‍പില്‍ വെച്ചിട്ടുണ്ട്.
ജനങ്ങളുടെ മുന്നില്‍ രാജിവെച്ച കാരണം വിശദമാക്കാന്‍ അവര്‍ക്ക് ഇതുവഴി അവസരം ലഭിക്കുമെന്നാണ് സിന്ധ്യയുടെ വാദം.

സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍, ചമ്ബല്‍ മേഖലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയ്ക്കും മേഖലയില്‍ ശക്തമായ സ്വാധീനമുണ്ട്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 22 സീറ്റില്‍ 15 സീറ്റുകള്‍ ചമ്ബല്‍ മേഖലയിലാണ്. മേഖലയിലെ 20 സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഇപ്പോഴത്തെ വിമത കോണ്‍ഗ്രസ് നേതാക്കള്‍ ജയിച്ചത്.

ഉപതിരഞ്ഞെടുപ്പില്‍ അതുകൊണ്ട് ബിജെപി നേതാക്കള്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കും. അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ തങ്ങളുടെ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതര്‍ പാലം വലിച്ചേക്കും.
മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ വിമതരുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബിജെപി നേതാക്കള്‍ വിട്ട് നില്‍ക്കും.

ഇത് പാര്‍ട്ടിയില്‍ പുതിയ പൊട്ടിത്തറികള്‍ക്ക് കാരണമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ ചില ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.
അതേസമയം ഇത്തരം ഘടകങ്ങള്‍ എല്ലാം തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

ബിജെപിയില്‍ വരാനിരിക്കുന്നത് വലിയ ഭിന്നതയാണെന്നും കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ ഏറുമെന്നുമാണ് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞത്.
ഇതിനോടകം തന്നെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മണ്ഡലങ്ങളില്‍ സജീവമാക്കിയിട്ടുണ്ട്. കുറഞ്ഞത് 18 സീറ്റുകള്‍ എങ്കിലും നേടാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

നിലവില്‍ ബിജെപിക്ക് 107 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്. കോണ്‍ഗ്രസിന് 114 എംഎല്‍എമാരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. എംഎല്‍എമാരുടെ രാജിയോടെ കോണ്‍ഗ്രസിന്റെ അംഗബലം 92 ആയി.
സഭയുടെ അംഗബലമനുസരിച്ച്‌ കേവല ഭൂരിപക്ഷത്തിന് 103 പേരുടെ പിന്തുണ മതി. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ലേങ്കില്‍ വീണ്ടും പല രാഷ്ട്രീയ അട്ടിമറികള്‍ക്കും മധ്യപ്രദേശ് സാക്ഷ്യം വഹിക്കും.

No comments