യഥാര്‍ത്ഥ വില്ലന്‍ ഈനാംപേച്ചിയോ
കൊവിഡ് 19 ന് കാരണമായ കൊറോണ വൈറസിന്റെ ഉറവിടം ഈനാംപേച്ചിയാണെന്ന സംശയം ബലപ്പെടുന്നു. ചൈന, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന ഗവേഷണത്തെ തുടര്‍ന്നാണ് ഈ കണ്ടെത്തല്‍.
ഈനാംപേച്ചി വിഭാഗത്തില്‍ പെട്ട പാന്‍ഗൊലിന്‍ എന്ന ജീവിയുടെ ശ്വാസകോശത്തില്‍ നിന്ന് ലഭിച്ച വൈറസിന്റെ ജനിതക ഘടനയ്ക്ക് കൊവിഡിന് കാരണമായ സാര്‍സ് കോവ് 2 വൈറസുമായി 91 ശതമാനം സാമ്യമുണ്ടെന്ന് ഗവേഷക സംഘം പറയുന്നു.
വൈറസിന്റെ ഉറവിടം വവ്വാലുകള്‍ ആണെന്നും എന്നാല്‍ ഇവയില്‍ നിന്ന് നേരിട്ടല്ല മനുഷ്യരിലേക്ക് വൈറസ് എത്തിയത് എന്നുമായിരുന്നു ഗവേഷകരുടെ ആദ്യ കണ്ടെത്തല്‍. വവ്വാലില്‍ നിന്ന് ഉത്ഭവിച്ച സാര്‍സ്, നിപ പോലുള്ള രോഗങ്ങളും പന്നി, വെരുക് പോലുള്ള ജീവികള്‍ വഴിയാണ് മനുഷ്യരിലേക്കെത്തിയത്.

No comments