Breaking News

വിപണിയില്‍ സമ്മര്‍ദ്ദം കനക്കുന്നു; കുതിച്ചുയര്‍ന്ന സ്വര്‍ണ വില താഴേക്ക്

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഗോള വിപണികളും കേരളത്തിലെ ജ്വല്ലറികളും നിശ്ചലമാണെങ്കിലും സ്വര്‍ണ വില ദിനംപ്രതി മാറിമറിയുകയാണ്. ഇന്നലെ നിരക്ക് 100 രൂപ ഉയര്‍ന്ന് ​ഗ്രാമിന് 4,100 രൂപയിലേക്ക് എത്തയിരുന്നു. പവന് വില 32,800 രൂപയായിരുന്നു. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
അന്താരാഷ്ട്ര സ്വര്‍ണ വില ഇന്നലെ ട്രോയ് ഔണ്‍സിന് 1,659 ഡോളറായിരുന്നു. ഇന്ന് വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകര്‍ ലാഭമെടുക്കാന്‍ ശ്രമിച്ചതോടെ ഇന്ന് അന്താരാഷ്ട്ര നിരക്ക് 1,650 ഡോളറിലേക്ക് താഴ്ന്നു. രൂപയുടെ വിനിമയ നിരക്ക് 76 നടുത്താണ്. ഇന്ന് കേരളത്തിലെ സ്വര്‍ണവിലയില്‍ ​ഗ്രാമിന് 50 രൂപയുടെ കുറവുണ്ടായി, ​ഗ്രാമിന് 4,050 രൂപയാണ് നിരക്ക്.

No comments