ലോക്ക് വിത്ത് സണ്ണി! സണ്ണി ലിയോണിന്റെ പുതിയ ചലഞ്ച്; വൈറലായി വീഡിയോ
രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രസകരമായ ഷോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. ലോക്ക്ഡൗണില്‍ കഴിയുന്ന സെലിബ്രിറ്റികളുമായി വീഡിയോ കോളിലൂടെ സണ്ണി സംസാരിക്കുകയാണ്. അവരുമായി രസകരമായ ടാസ്കില് ഏര്‍പ്പെടുകയും ചെയ്യും. ലോക്ക് വിത്ത് സണ്ണി എന്ന് പേരിട്ടിരിക്കുന്ന ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടി മന്ദന കരീമുമായി വ്യത്യസ്തമായ ചലഞ്ച് നടത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ടീ ഷര്‍ട്ട് ചലഞ്ചാണ് ഇരുവരും ചേര്‍ന്ന് നടത്തിയത്.

No comments