Breaking News

ചൈനയില്‍ വൈറസി​െന്‍റ രണ്ടാം വ്യാപനമുണ്ടാവും; ലോക്​ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കണമെന്ന്​ മുന്നറിയിപ്പ്​

 ചൈനയില്‍ കോവിഡ്​ 19 വൈറസി​​െന്‍റ രണ്ടാം വ്യാപനമുണ്ടാവുമെന്ന്​ മുന്നറിയിപ്പ്​. ഹോ​ങ്കോങ്ങിലെ ശാസ്​ത്രജ്ഞരാണ്​ മുന്നറിയിപ്പുമായി രംഗത്തെത്തിയത്​. കോവിഡ്​ 19 വൈറസ്​ വന്‍ നാശം വിതച്ച വുഹാന്‍ ചൈന തുറന്ന്​ കൊടുത്തതിന്​ പിന്നാലെയാണ്​ മുന്നറിയിപ്പ്​. ബെയ്​ജിങ്​, ഷാങ്​ഹായ്​, ഷെന്‍സെന്‍, വാന്‍ഷു തുടങ്ങിയ നഗരങ്ങളില്‍ ഘട്ടം ഘട്ടമായി മാത്രം ലോക്​ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്നാണ്​ ശാസ്​ത്രജ്ഞനായ ജോസഫ്​ വു വ്യക്​തമാക്കുന്നത്​.
വ്യാപാര സ്ഥാപനങ്ങള്‍, സ്​കൂളുകള്‍ എന്നിവ അടച്ചത്​ മൂലവും യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാലുമാണ്​ ചൈനക്ക്​ വൈറസ്​ വ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്​​. ഇത്​ പെ​ട്ടെന്ന്​ പിന്‍വലിക്കുന്നത്​ വൈറസി​​െന്‍റ രണ്ടാം വ്യാപനത്തിന്​ കാരണമാകും.

No comments