Breaking News

സൗദി അറേബ്യയില്‍ 17 പേര്‍കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു.

24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 17 പേര്‍കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ മൊത്തം മരിച്ചവരുടെ എണ്ണം 458 ആയി. പുതുതായി 1,581 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24,295 പേരാണ് ചികിത്സയിലുള്ളത്. സൗദിയില്‍ മൊത്തം രോഗം ബാധിച്ചവര്‍ 81,766 പേരാണ്. ഇതില്‍ 57,013 പേര്‍ക്ക് രോഗം ഭേദമായി.

റിയാദ് 483, ജിദ്ദ 251, മക്ക 189, ദമാം 124, ഹൊഫൂഫ് 107, മദീന 52, ജുബൈല്‍ 49, ഖുലൈസ് 33, ഖതീഫ് 30, ബഖീഖ് 26, അല്‍കോബാര്‍ 18, ഹയില്‍ 15, തായിഫ് 14, ദഹ്രാന്‍ 13, അഹദ് റുഫൈദ 11, അല്‍ഖര്‍ജ് 11, വാദി ദവാസിര്‍ 10, നജ്റാന്‍ 9, യാമ്ബു 8, തബൂക് 7, അബഹ 6, ഖമീസ് മുശൈത് 6, സുലൈല്‍ 6, ഹോത്താ ബനി തമീം 6, ബുറൈദ 5 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

No comments