മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം പെരുകുന്നു. ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി
കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി.. ലോക്ഡൗണ്‍ ഇളവുകളെക്കുറിച്ച് ഉടന്‍ ജനങ്ങെള അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി അജോയ് മേത്ത പറഞ്ഞു.
ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. ശനിയാഴ്ചയോടെ രോഗബാധിതരുടെ എണ്ണം 30,000 കടന്നു. ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1606 പുതിയ കേസുകളാണ്.
മുംബയ് നഗരത്തിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍. മേയ് അവസാനത്തോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അരലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്.
മുംബയ് നഗരത്തിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍. മേയ് അവസാനത്തോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അരലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്.

No comments