നടക്കുന്നത് സത്യത്തെ മറച്ച് വച്ച് സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമം?കൊവിഡ് ഗ്രാഫ് താഴ്ന്നെന്ന് അധികൃതര്‍ പറയുമ്ബോഴും തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം കുതിക്കുന്നു
കൊവിഡ് കാലത്ത് പിടിച്ചു നില്‍ക്കാന്‍ എന്തെല്ലാം അഭ്യാസങ്ങളാണ് നടത്തുന്നത്. തമിഴ്നാട്ടില്‍ കൊവിഡിന്റെ ഗ്രാഫ് താഴാന്‍ തുടങ്ങിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ രോഗത്തിന് ഒരുശമനവുമില്ലെന്ന് മാത്രമല്ല,കുതിച്ചുയരുകയാണ്. സത്യത്തെ മറച്ച് വച്ച് സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നത്.
ഇന്നലെ 939 പേര്‍ രോഗം മാറി ആശുപത്രി വിട്ടതോടെയാണ് രോഗവ്യാപനത്തിന്റെ ഗ്രാഫ് താഴാന്‍ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ ഇന്നലെ 477 പേര്‍ക്ക് കൂടി രോഗം ബാധിച്ചകാര്യം ആരോഗ്യ മന്ത്രി അറിഞ്ഞില്ലേ? രോഗികളുടെ എണ്ണത്തില്‍ പകുതിയും ചെന്നൈ നഗരത്തിലാണ്. തമിഴ്നാട്ടില്‍ ഇതുവരെ വൈറസ് ബാധയേറ്റത് 10585 പേര്‍ക്കാണ്.

No comments