അടുത്ത ശമ്ബളം നല്‍കാന്‍ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ലെന്നാണ് സുശാന്ത് ജോലിക്കാരനോട് പറഞ്ഞത്.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെങ്കിലും സുശാന്തിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. സുശാന്ത് അവസാനമായി ജോലിക്കാരനോട് പറഞ്ഞ വാക്കുകളും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.
അടുത്ത ശമ്ബളം നല്‍കാന്‍ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ലെന്നാണ് സുശാന്ത് ജോലിക്കാരനോട് പറഞ്ഞത്. കഴിഞ്ഞ മാസത്തെ ശമ്ബളം നല്‍കിയപ്പോഴായിരുന്നു സുശാന്ത് ഇക്കാര്യം സൂചിപ്പിച്ചത്. ജോലിക്കാര്‍ക്കുള്ള മുഴുവന്‍ ശമ്ബളവും സുശാന്ത് നല്‍കിയിരുന്നു. സുശാന്തിന്റെ മരണം ജോലിക്കാരേയും ഏറെ വേദനിപ്പിച്ചിരിക്കുകയാണ്.
മരിക്കുന്നതിന് തലേന്ന് വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

No comments