Breaking News

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ നിര്‍ണായക തീരുമാനവുമായി ഭാരതീയ ട്രൈബല്‍ പാര്‍ട്ടി

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ നിര്‍ണായക തീരുമാനവുമായി ഭാരതീയ ട്രൈബല്‍ പാര്‍ട്ടി. സംസ്ഥാന നിയമസഭയില്‍ അവിശ്വാസപ്രമേയം വരികയാണെങ്കില്‍ അശോക് ഗെഹ് ലോട്ടിനേയോ സച്ചിന്‍ പൈലറ്റിനേയോ അനുകൂലിച്ച്‌ വോട്ട് ചെയ്യേണ്ടതില്ല എന്നാണ് പാര്‍ട്ടി നിര്‍ദേശം.

ബിടിപി അധ്യക്ഷന്‍ മഹേഷ് ഭായി വാസവ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ രണ്ട് ബിടിഎസ് എംഎല്‍എമാരും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടിലാണുളളത്. അട്ടിമറി നീക്കം തടയുന്നതിന് വേണ്ടിയാണ് ഗെഹ്ലോട്ട് തനിക്കൊപ്പമുളള എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

Dailyhunt

No comments