കന്യാസ്ത്രിയെ ബലാത്സംഗം ചെയ്യുകയും പ്രകൃതി വിരുദ്ധ കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് 19 സ്ഥിരീകരിച്ചു.
കന്യാസ്ത്രിയെ ബലാത്സംഗം ചെയ്യുകയും പ്രകൃതി വിരുദ്ധ കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകാത്തതിന് കോടതി ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഫ്രാങ്കോയുടെ അഭിഭാഷകനും കോവിഡ് സ്ഥിരീകരിച്ചു.
ബിഷപ് ക്വാറന്റൈനിലാണെന്ന് പ്രതിഭാഗം കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. കണ്ടെയ്ന്‍മെന്‍റ് സോണിലാണെന്ന കാരണം കാണിച്ചാണ് കഴിഞ്ഞ തവണ ബിഷപ് ഹാജരാകാതിരുന്നത്. ഇത് തെറ്റിദ്ധരിപ്പിച്ചതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നായിരുന്നു കോടതി നടപടി.
ബിഷപിന്‍റെ ജാമ്യക്കാര്‍ക്കെതിരെ കേസെടുത്ത കോടതി ജാമ്യത്തുക കണ്ടു കെട്ടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു.

No comments