Breaking News

ഇടതുമുന്നണിയുമായി സഹകരിക്കുന്ന കാര്യത്തിലുള‌ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിറുത്തിവയ്ക്കാന്‍ ജോസ് കെ മാണി പക്ഷത്തിന്റെ തീരുമാനം

ഇടതുമുന്നണിയുമായി സഹകരിക്കുന്ന കാര്യത്തിലുള‌ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിറുത്തിവയ്ക്കാന്‍ ജോസ് കെ മാണി പക്ഷത്തിന്റെ തീരുമാനം. സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാരിനെതിരെ ആരോപണമുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇപ്പോള്‍ ചര്‍ച്ച നടത്തുന്നത് പ്രതികൂലമായി ബാധിക്കുമെന്നുകണ്ടാണ് ഇൗ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ തല്‍ക്കാലം പ്രസ്താവനകളൊന്നും നടത്തേണ്ടെന്നും തീരുമാനമെടുത്തി​ട്ടുണ്ടെന്നാണ് റി​പ്പോര്‍ട്ട്. അനുകൂലി​ച്ചോ പ്രതി​കൂലി​ച്ചോ പ്രസ്താവന നടത്തുന്നത് പ്രശ്നമാവുമെന്ന് കണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ജാേസ് പക്ഷവും ഇടതുമുന്നണി​യുമായി​ താഴേത്തട്ടി​ലു‌ള‌ള ചര്‍ച്ചകള്‍ സജീവമായി​രുന്നു.

No comments