ആലുവ മാര്‍ക്കറ്റില്‍ ചില്ലറ വില്‍പ്പന നിരോധിക്കുമെന്നും ജില്ലാ പോലീസ് അറിയിച്ചു.
ആലുവ മാര്‍ക്കറ്റില്‍ ചില്ലറ വില്‍പ്പന നിരോധിക്കുമെന്നും ജില്ലാ പോലീസ് അറിയിച്ചു. ആലുവ മാര്‍ക്കറ്റ്, പറവൂര്‍, വരാപ്പുഴ മത്സ്യ ചന്ത എന്നിവിടങ്ങളില്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പരിശോധന നടത്തിയ ശേഷമാണ് ഈ തീരുമാനം. മാര്‍ക്കറ്റുകളില്‍ മൊത്ത വിതരണക്കാരേയും ചില്ലറ വില്‍പ്പനക്കാരേയും ഒരേ സമയം വ്യാപാരം നടത്താന്‍ അനുവദിക്കില്ല. വ്യാപാരം ചെയ്യുവാനുള്ള സ്‌ഥലം മാര്‍ക്ക് ചെയ്‌ത് ക്രമീകരിക്കും. എല്ലാവര്‍ക്കും മാസ്‌ക്ക് നിര്‍ബന്ധമാണ്. സാനിറ്റെസര്‍ ഉറപ്പു വരുത്തണം . മാര്‍ക്കറ്റിലേക്ക് വരുന്നതും പോകുന്നതും പ്രത്യേക കവാടങ്ങളിലൂടെ ആയിരിക്കണം. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ എപ്പിഡമിക് ഡിസിസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കും.

No comments