Breaking News

സ്വര്‍ണക്കടത്ത് കേസിലെ പ്രകളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്തിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രകളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്തിച്ചു.
ആലുവ താലൂക്ക് ആശുപത്രിയില്‍നിന്നുമാണ് ഇവരെ എന്‍ഐഎ ഓഫീസിലെത്തിച്ചിരിക്കുന്നത്.

വൈദ്യപരിശോധനക്കും കൊവിഡ് പരിശോധനക്കുമായാണ് പ്രതികളെ ആശുപത്രിയില്‍ എത്തിച്ചത്.പ്രാഥമികമായി ചോദ്യംചെയ്ത ശേഷം പ്രതികളെ എന്‍ ഐ എ പ്രത്യേക കോടതയില്‍ ഹാജരാക്കും.

പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്‍ ഐ എ ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെത്തിയത്. പോലീസ് ലാത്തി വീശിയാണ്പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

No comments