Breaking News

കോവിഡ് രോ​ഗബാധ ഉയുരന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം.

കോവിഡ് രോ​ഗബാധ ഉയുരന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ആര്‍ടിഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറും ക്വാറന്‍റീനില്‍ പ്രവേശിച്ചു.

ജീവനക്കാരനൊപ്പം എംപിയും എംഎല്‍എയും പൊതുചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സമ്ബര്‍ക്ക രോ​ഗികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടാനും തീരുമാനമായി.

പത്തനംതിട്ടയില്‍ ഏറ്റവും അധികം ആളുകള്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ച കുലശേഖരപതിയില്‍ റാപ്പിഡ് ആന്‍റിജന്‍ പരിശോധന ഇന്നും തുടരും. ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കുലശേഖരപതി.

No comments