സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നതിനാണ് കേരളം ഈ ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കുന്നതെന്ന് മുല്ലപ്പള്ളി പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെ വിമര്‍ശിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക താവളം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. കൊവിഡ് പ്രതിരോധത്തെക്കുറിച്ച് പി.ആര്‍ വര്‍ക്കിലൂടെ കേരളത്തെ പുകഴ്ത്തിയ ദേശീയ, അന്തര്‍ദേശീയ മാദ്ധ്യമങ്ങളെല്ലാം ഇപ്പോള്‍ തിരുവനന്തപുരത്തു നടന്ന കള്ളക്കടത്തു കേസിന്‍റെ പിന്നാലെയാണെന്നും കുറ്റപ്പെടുത്തുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു.

No comments