പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്‍റ്
പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്‍റ്. തീരുമാനം കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി അംഗീകരിച്ചു.
അമിത് ചവ്ഡയാണ് ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്. നിലവില്‍ രണ്ടു വര്‍ക്കിങ് പ്രസിഡന്‍റുമാരുണ്ട്. തുഷാര്‍ ചൗധരി, കര്‍സന്ദാസ് സൊനേരി എന്നിവര്‍ക്ക് പുറമെയാണ് ഹര്‍ദ്ദിക് പട്ടേലിനെയും വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയമിച്ചത്.
26കാരനായ ഹര്‍ദ്ദിക് പട്ടേല്‍ 2015ലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. പട്ടേല്‍ സമുദായക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.

No comments