രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിനക്കണക്കില്‍ വീണ്ടും റിക്കാര്‍ഡ് കുതിപ്പ്
രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിനക്കണക്കില്‍ വീണ്ടും റിക്കാര്‍ഡ് കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,637 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 8,49,553 ആയി.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 26,000 ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ 551 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 22,674 ആയി. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്.

No comments