Breaking News

രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി


 രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ഇതോടെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. കഴിഞ്ഞ മാസം മുപ്പതിന് പ്രാബല്യത്തില്‍ വന്ന ഉത്തരവ് നവംബര്‍ 30വരെ തുടരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ തീരുമാനമായിരുന്നു. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാനും പാര്‍ക്കുകള്‍ തുറക്കാനും അനുമതി നല്‍കിയിരുന്നു.

സ്‌കൂളുകളും കോളജുകളും തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും ഇക്കാര്യത്തില്‍ ഇപ്പോഴും അന്തിമതീരുമാനം എടുത്തിട്ടില്ല.

No comments