Breaking News

വിജയദശമി ദിനമായ ഞായറാഴ്​ച താജ്​മഹലില്‍ അതിക്രമിച്ചുകയറി സംഘപരിവാര്‍ സംഘടനയായ ഹിന്ദുജാഗരണ്‍ മഞ്ച്​ പ്രവര്‍ത്തകര്‍.

 


വിജയദശമി ദിനമായ ഞായറാഴ്​ച താജ്​മഹലില്‍ അതിക്രമിച്ചുകയറി സംഘപരിവാര്‍ സംഘടനയായ ഹിന്ദുജാഗരണ്‍ മഞ്ച്​ പ്രവര്‍ത്തകര്‍. കാവിക്കൊടിയുമായി താജ്​മഹലി​െന്‍റ പരിസരത്തെത്തിയ ഇവര്‍ പ്രാര്‍ഥന നടത്തിയതായും അവകാശപ്പെട്ടു. സംഭവങ്ങളുടെ വീഡിയോയും ഇവര്‍തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 'താജ്​മഹല്‍ യഥാര്‍ഥത്തില്‍ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നു. കുറച്ച്‌ വര്‍ഷങ്ങളായി ഞാന്‍ താജ്​മഹലില്‍ എത്താറുണ്ട്​. അഞ്ച് തവണയെങ്കിലും ഇവിടെവച്ച്‌​ ശിവനോട് പ്രാര്‍ഥിച്ചിട്ടുണ്ട്. സ്​മാരകം ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നതുവരെ അത് തുടരും'-കയ്യേറ്റത്തിന്​ നേതൃത്വം നല്‍കിയ ഹിന്ദുജാഗരണ്‍ മഞ്ച്​ ആഗ്ര യൂണിറ്റ് പ്രസിഡന്‍റ്​ ഗൗരവ് താക്കൂര്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

No comments