Breaking News

മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു

 


മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു. വിതരണത്തിന്റെ ആദ്യ ദിവസമായ ഒക്ടോബര്‍ 26ന് റേഷന്‍ കാര്‍ഡിലെ അവസാന അക്കം പൂജ്യം വരുന്ന കാര്‍ഡുടമകള്‍ക്കായാണ് വിതരണം ആരംഭിച്ചത്.

ഒക്ടോബര്‍ 27 ന് റേഷന്‍ കാര്‍ഡിലെ അവസാന അക്കം 1,2,3,4 വരുന്ന കാര്‍ഡ് ഉടമകള്‍ക്കും ഒക്ടോബര്‍ 28ന് അവസാന സംഖ്യ 5, 6 ,7, 8, 9 വരുന്ന കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും.

ഓണക്കിറ്റിനായി 88 ലക്ഷം കിറ്റുകള്‍ സജ്ജമാക്കിയിരുന്നുവെങ്കിലും 83.61 ലക്ഷം പേര്‍ മാത്രമാണ് കൈപ്പറ്റിയിരുന്നത്. കൊവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് നാല് മാസം ഭക്ഷ്യ കിറ്റ് വിതരണം തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം.

No comments