Breaking News

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രി കമല്‍നാഥ്

 


സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രി കമല്‍നാഥ്.

നിലവിലെ ഭരണക്ഷിയായ ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലകൊടുത്ത് വാങ്ങാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.പക്ഷെ ജനങ്ങള്‍ക്ക് ഇതെല്ലാം അറിയാമെന്നും ഒരിക്കലും ജനങ്ങളെ മണ്ടന്മാരാക്കാന്‍ കഴിയില്ലെന്നും കമല്‍നാഥ് പറഞ്ഞു.

ജനങ്ങള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ മൂന്നിന് ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു . 'ഉപതെരഞ്ഞെടുപ്പിന്റെ ഫലത്തെ, അത് എന്തായാലും ബിജെപി ഭയപ്പെടുകയാണെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്ന് ആരെയെങ്കിലും വിലകൊടുത്ത് വാങ്ങാന്‍ അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

No comments