ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിരാഗ് പാസ്വാനെ മുന്നില്‍ നിര്‍ത്തി കളിക്കുന്നത് ബി.ജെ.പി തന്നെയെന്ന് ആരോപണം
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിരാഗ് പാസ്വാനെ മുന്നില്‍ നിര്‍ത്തി കളിക്കുന്നത് ബി.ജെ.പി തന്നെയെന്ന് ആരോപണം. മുഖ്യമന്ത്രി നിതീഷ് കുമാറുമായി തെറ്റിയാണ് ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുന്നത്. ചിരാഗിന്റെ പിതാവും കേന്ദ്രമന്ത്രിയുമായ റാം വിലാസ് പാസ്വാന്‍െ്‌റ മരണത്തിന് മുമ്ബ് തന്നെ മുന്നണി ബന്ധം വഷളായിരുന്നു. ഇതേതുടര്‍ന്ന് എല്‍.ജെ.പി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നിതിഷ് കുമാറുമായി മാത്രമാണ് തനിക്ക് അഭിപ്രായ വ്യത്യാസമുള്ളതെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു. ബീഹാര്‍ ഭരിക്കാന്‍ പോകുന്നത് ബി.ജെ.പിയും എല്‍.ജെ.പിയും ചേര്‍ന്നാണെന്നും ചിരാഗ് പറഞ്ഞിരുന്നു.

No comments