Breaking News

രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

 


രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 57 ദിവസം കൊണ്ടാണ് ആദ്യപത്തുലക്ഷം പേര്‍ രോഗമുക്തി നേടിയതെങ്കില്‍, കഴിഞ്ഞ 13 ദിവസത്തിനുള്ളിലാണ് പത്തുലക്ഷം പേര്‍ കോവിഡ് മുക്തരായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു. രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 90. 62 ശതമാനമാണ്. ഇത് ആശാവഹമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവാണ് ഉള്ളത്. നിലവില്‍ പത്ത് സംസ്ഥാനങ്ങളിലാണ് ആശങ്ക തുടരുന്നത്. 78 ശതമാനം കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളിലാണ്.

No comments