Breaking News

വെള്ളിയാഴ്ച മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് പബ്ജി ഗെയിം ലഭ്യമാകില്ലെന്ന് കമ്ബനി


 വെള്ളിയാഴ്ച മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് പബ്ജി ഗെയിം ലഭ്യമാകില്ലെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് പബ്ജി പൂര്‍ണമായും ഇന്ത്യയില്‍ ഇല്ലാതാകുന്നത്.

ചൈനീസ് സംഘര്‍ഷത്തിനു പിന്നാലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കമുള്ള എഴുപതോളം പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ക്ക് സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ഗൂഗിള്‍ പ്ലേ ആപ്പില്‍ ആപ്പ് സ്‌റ്റോറില്‍നിന്നു നീക്കം ചെയ്‌തെങ്കിലും മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഫോണിലും ടാബിലും കളിക്കാമായിരുന്നു.

No comments