കോവിഡ് വ്യാപനം അതിരൂക്ഷമായി നിന്ന സംസ്ഥാനമായിരുന്നു തമിഴ്‌നാട്
കോവിഡ് വ്യാപനം അതിരൂക്ഷമായി നിന്ന സംസ്ഥാനമായിരുന്നു തമിഴ്‌നാട്. സംസ്ഥാനത്ത് നിന്ന് ആശ്വാസത്തിന്റെ വാര്‍ത്തകളാണ് ദിവസങ്ങളായി പുറത്തുവരുന്നത്. ഇന്ന് 2,522പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 4,029പേര്‍ രോഗമുക്തരായി. 27പേര്‍ മരിച്ചു. മരണനിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 2,708 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
7,14,235പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6,75,518പേര്‍ രോഗമുക്തരായി. 10,983പേര്‍ മരിച്ചു. 27,734പേരാണ് നിലവില്‍ ചിക്തസയിലുളളത്.
അതേസമയം, കേരളത്തില്‍ കോവിഡ് വ്യാപനത്തിന് നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്.

No comments