Breaking News

2021ലും ധോണിതന്നെ ചെന്നൈയെ നയിക്കുമെന്ന ആത്മവിശ്വാസവുമായി ടീമി​െന്‍റ സി.ഇ.ഒ കാശി വിശ്വനാഥന്‍ തന്നെ രംഗത്തെത്തി

 


 ​ഐ.പി.എല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്​സി​െന്‍റ നിരാശാജനകമായ പ്രകടനത്തെത്തുടര്‍ന്ന്​ 'തല'എം.എസ്​ ധോണിയെ മാറ്റുമെന്ന്​ കരുതിയവര്‍ക്ക്​ തെറ്റി. 2021ലും ധോണിതന്നെ ചെന്നൈയെ നയിക്കുമെന്ന ആത്മവിശ്വാസവുമായി ടീമി​െന്‍റ സി.ഇ.ഒ കാശി വിശ്വനാഥന്‍ തന്നെ രംഗത്തെത്തി.

''തീര്‍ച്ചയായും, ധോണി 2021ലും സി.എസ്​.കെയെ നയിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്​. അദ്ദേഹം ഞങ്ങള്‍ക്കായി ഐ.പി.എല്ലില്‍ മൂന്ന്​ കിരീടം തന്നിട്ടുണ്ട്​. ​േപ്ല ഓഫിന്​ യോഗ്യത നേടാനാകാത്ത ആദ്യ ടൂര്‍ണമെന്‍റാണിത്​. മറ്റു ടീമുകളും ഇതുവരെ ​േപ്ലഓഫ്​ ഉറപ്പിച്ചിട്ടില്ല. ഒു മോശം വര്‍ഷം കൊണ്ട്​ എല്ലാം മാറ്റണമെന്നതില്‍ അര്‍ത്ഥമില്ല'' -കാശി വി​ശ്വനാഥന്‍ മാധ്യമങ്ങളോട്​ പറഞ്ഞു.

No comments