Breaking News

മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ഫേസ്ബുക്ക് ഇന്ത്യ എക്‌സിക്ക്യൂട്ടിവ് അങ്കി ദാസ് പടിയിറങ്ങി.


 മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ഫേസ്ബുക്ക് ഇന്ത്യ എക്‌സിക്ക്യൂട്ടിവ് അങ്കി ദാസ് പടിയിറങ്ങി. ചുമതലയിലിരിക്കെ ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അനുകൂലമായി അങ്കി ദാസ് നിലപാടെടുത്തെന്ന വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ വിവാദങ്ങളുടെ പശ്ചാതലത്തിലല്ല അങ്കി ദാസ് പടിയിറങ്ങുന്നതെന്ന് ഫേസ്ബുക്ക് അറിയിച്ചു.

ഫേസ്ബുക്ക് ഇന്ത്യ, ദക്ഷിണ - മധ്യേഷ്യന്‍ വിഭാഗത്തിലെ പബ്ലിക് പോളിസി ഡയറക്ടറായിരുന്നു അങ്കി ദാസ്. വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ബി.ജെ.പിയോട് ഫേസബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനത്തെ തുടര്‍ന്നായിരുന്നു വിവാദം ഉടലെടുത്തത്.

No comments