Breaking News

രാജ്യത്ത് പൗരത്വ നിയമഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ.

 


 രാജ്യത്ത് പൗരത്വ നിയമഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ. കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിനാലാണ് നിയമം നടപ്പിലാക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നദ്ദ.


"ഏവര്‍ക്കുമൊപ്പം ഏവരുടെയും വികസനം" എന്നതാണ് നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും അടിസ്ഥാന നയമെന്നും എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും ജെ.പി.നദ്ദ പറഞ്ഞു. മമതാ സര്‍ക്കാരിന്റെ കീഴില്‍ പശ്ചിമ ബംഗാളിലെ ഹെെന്ദവ ജനത നേരിട്ട പീഡനം എല്ലാവരും അറിഞ്ഞിരിക്കണമെന്നും മമത ഇപ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.

No comments