അക്കാര്യം പാര്‍ട്ടി വേദിയില്‍ ഉന്നയിക്കുമെന്നും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.
വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കണോയെന്ന കാര്യം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും ഇക്കാര്യത്തില്‍ തനിക്ക് വ്യക്തിപരമായ ചില അഭിപ്രായങ്ങളുണ്ടെന്നും അക്കാര്യം പാര്‍ട്ടി വേദിയില്‍ ഉന്നയിക്കുമെന്നും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു. ജമാഅത്ത് ഇസ്‌ലാമി നേതാക്കളുമായി എം എം ഹസന്‍ നടത്തിയ കൂടിക്കാഴ്ച തന്റെ അറിവോടെയാണ്. എല്ലാ മതനേതാക്കളുമായും ഇത്തരം കൂടിക്കാഴ്ചകള്‍ നടത്താറുണ്ട്. യു ഡി എഫുമായി ധാരണയിലെത്തിയെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments