ഉത്സവ സീസണ്‍ പ്രമാണിച്ച് ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു
ഉത്സവ സീസണ്‍ പ്രമാണിച്ച് ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു. 30 ലക്ഷം ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ 3,737 കോടി രൂപ അനുവദിച്ചു. മുമ്ബ് ബോണസ് വിതരണം ചെയ്യാനും തീരുമാനിച്ചു. പ്രധാനമന്ത്രി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
13.7 ലക്ഷം നോണ്‍ ഗസറ്റഡ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും റയില്‍വേ , പ്രതിരോധം ഉള്‍പ്പെടെയുളള മേഖലയിലെ 16. 97 ലക്ഷം ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. 13.7 ലക്ഷം നോണ്‍ ഗസറ്റഡ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 906 കോടിയും റെയില്‍വേ, പോസ്റ്റ് ഓഫീസ്, എപിഎഫ്‌ഒ, ഇഎസ്‌ഐ ഉള്‍പ്പെടെയുള മേഖലയിലെ 16. 97 ലക്ഷം ജീവനക്കാര്‍ക്കായി 2791 കോടിയുമാണ് അനുവദിച്ചത്.

No comments