Breaking News

സവാള വില കുത്തനെ ഉയര്‍ന്നതോടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി കേന്ദ്ര സര്‍ക്കാര്‍.


 സവാള വില കുത്തനെ ഉയര്‍ന്നതോടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി കേന്ദ്ര സര്‍ക്കാര്‍.ഇതേതുടര്‍ന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച്‌ വില വര്‍ധന നിയന്ത്രിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടിയും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ തുടങ്ങിക്കഴിഞ്ഞു.

സവാള കൃഷിചെയ്യുന്ന മഹാരാഷ്ട്രാ, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ കൃഷിനാശമാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 12.13 ശതമാനം വര്‍ധനയാണ് സവാളയുടെ വിലയില്‍ ഉണ്ടായിട്ടുള്ളത്.

Dailyhunt

No comments