ലൈഫ് മിഷന്‍ പദ്ധതിപ്രകാരം സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടെന്ന അവകാശപ്പെട്ട് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത് പോസ്‌റ്റ് ചെയ്‌ത ചിത്രം വിവാദമായി.
ലൈഫ് മിഷന്‍ പദ്ധതിപ്രകാരം സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടെന്ന അവകാശപ്പെട്ട് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത് പോസ്‌റ്റ് ചെയ്‌ത ചിത്രം വിവാദമായി. ടാര്‍പോളിനും ഷീറ്റും ഉപയോഗിച്ചുളള പഴയ വീടിന്റെ ചിത്രവും പുതുതായി നിര്‍മ്മിച്ച വീടിന്റെ ചിത്രവുമാണ് 'ലൈഫ് നമ്മുടെ സര്‍ക്കാര്‍' എന്ന തലവാചകത്തോടെ വി.കെ പ്രശാന്തിന്റെ പോസ്‌റ്റിലുണ്ടായിരുന്നത്.
എന്നാല്‍ ചിത്രത്തിലെ വീട് തന്റെ വീടാണെന്നും കൂലിപ്പണി ചെയ്‌ത് നിര്‍മ്മിച്ച വീടാണിതെന്നും, സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീടല്ലെന്നും കാര്യങ്ങള്‍ ഒന്നും അറിയാതെ ഇത്തരം പോസ്‌റ്റ് ഇടരുതെന്നും ജെമിച്ചന്‍ ജോസ് എന്ന ഒരു യുവാവ് എം.എല്‍.എയുടെ പോസ്‌റ്റിന് മറുപടി നല്‍കി.

No comments