കാപ്പ ചുമത്താനുള്ള അധികാരം പൊലീസിന് നല്‍കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശ.
കാപ്പ ചുമത്താനുള്ള അധികാരം പൊലീസിന് നല്‍കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശ. സംസ്ഥാനത്തെ അഴിമതിക്കാരും കഴിവില്ലാത്തവരുമായ പൊലീസുകാരെ പിരിച്ചുവിടണം, പൊലീസ് ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കി.
ജയില്‍ പൊലീസ് വകുപ്പുകളുടെ സമഗ്രമായ പരിഷ്‌കരണം ലക്ഷ്യമിട്ടായിരുന്നു നേരത്തെ സര്‍ക്കാര്‍ ഈ കമ്മീഷന് രൂപം നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിലെ പ്രധാന ശിപാര്‍ശയാണ് കാപ്പ ചുമത്താനുള്ള അധികാരം പൊലീസിന് നല്‍കണം എന്നത്. നിലവില്‍ ജില്ലാഭരണകൂടത്തിനാണ് കാപ്പ ചുമത്താനുള്ള അധികാരം.

No comments