ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് രമേശ് ചെന്നിത്തല.

ആശുപത്രികളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളില്‍ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് രമേശ് ചെന്നിത്തല. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉടന്‍ നഷ്ടപരിഹാരവും നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മനസാക്ഷിയെ ഞെട്ടിക്കുകയും നൊമ്ബരപ്പെടുത്തുകയും ചെയ്യുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ പ്രസ്താവന:
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മനസാക്ഷിയെ ഞെട്ടിക്കുകയും നൊമ്ബരപ്പെടുത്തുകയും ചെയ്യുന്നതാണ്. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം കോവിഡ് രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
No comments