Breaking News

മന്ത്രി കെ.ടി ജലീലിന്‍െറ പി.എച്​.ഡിക്കെതിരായ പരാതി പരിശോധിച്ച്‌​ ഉചിതമായ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍ നിര്‍ദേശം നല്‍കി.

 


മന്ത്രി കെ.ടി ജലീലിന്‍െറ പി.എച്​.ഡിക്കെതിരായ പരാതി പരിശോധിച്ച്‌​ ഉചിതമായ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍ നിര്‍ദേശം നല്‍കി. ജലീല്‍ പി.എച്​.ഡി നേടിയ കേരള സര്‍വകലാശാലക്കാണ്​ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്​.

ജലീലിന്‍റെ പ്രബന്ധത്തില്‍ തെറ്റുകളുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സേവ് യൂണിവേഴ്​സിറ്റി കാമ്ബയിന്‍ ആണ് പരാതി നല്‍കിയിരുന്നത്. പ്രബന്ധത്തില്‍ ഗവേഷക​േന്‍റതായി മൗലികമായ സംഭാവനകള്‍ ഇല്ലെന്നും അതുകൊണ്ട്​ തന്നെ ഇത്​ പുനര്‍മൂല്യനിര്‍ണയത്തിന്​ വിധേയമാക്കണമെന്നും ഗവര്‍ണര്‍ക്ക്​ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

മലബാര്‍ കലാപത്തെക്കുറിച്ചുള്ള പഠനത്തിന്​ 2006ലാണ്​ കെ.ടി ജലീലിന് പി.എച്​.ഡി സമ്മാനിച്ചത്​.

No comments