Breaking News

മലയാളി താരം സഞ്​ജു സാംസണ്‍ ഏകദിന ടീമില്‍

 


അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ആസ്​ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്​ജു സാംസണ്‍ ഏകദിന ടീമില്‍ ഇടം പിടിച്ചപ്പോള്‍ പരിക്ക്​ കാരണം ടീമില്‍ പരിഗണിക്കാതിരുന്ന രോഹിത്​ ശര്‍മയെ ടെസ്​റ്റ്​ ടീമില്‍ ഉള്‍പ്പെടുത്തി. രോഹിതിന്‍െറ പരിക്ക്​ ബി.സി.സി​.ഐ നിരീക്ഷിച്ച്‌​ വരികയായിരുന്നു. ട്വന്‍റി 20 ടീമില്‍ നേരത്തെ ഉള്‍പ്പെട്ടിരുന്ന സഞ്​ജുവിന്​ ഇത്​ ഇരട്ടി നേട്ടമായി.

അഡലെയ്​ഡില്‍ നടക്കുന്ന ആദ്യ ടെസ്​റ്റിന്​ ശേഷം വിരാട്​ കോഹ്​ലി നാട്ടിലേക്ക്​ മടങ്ങും. ഭാര്യ അനുഷ്​ട ശര്‍മ ഗര്‍ഭിണിയായതിനെത്തുടര്‍ന്നാണ്​ കോഹ്​ലി മടങ്ങുന്നത്​.

No comments