ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. നായകന്‍ വിരാട് കോഹ്‌ലിക്ക് പറ്റേര്‍ണിറ്റി ലീവ് അനുവദിച്ചു. ഏകദിന, ടി 20 പരമ്ബരകളില്‍ കോഹ്‌ലി കളിക്കും.
ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ മാത്രമേ കോഹ്‌ലി ഉണ്ടാകൂ. അതിനുശേഷമുള്ള മൂന്ന് ടെസ്റ്റുകളിലും കോഹ്‌ലി കളിക്കില്ല. ആദ്യ ടെസ്റ്റിനു ശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങും. കോഹ്‌ലിക്ക് പറ്റേര്‍ണിറ്റി ലീവ് അനുവദിച്ചു. കോഹ്‌ലിയും ഭാര്യ അനുഷ്‌കയും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
കോഹ്‌ലി ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിനു പറ്റേര്‍ണിറ്റി ലീവ് അനുവദിക്കുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, ഓസീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തി.

No comments