Breaking News

ട്രംപ്​ തോറ്റതിനുപിന്നാലെ പഴയതൊക്കെ വലിച്ച്‌​ പുറത്തിട്ട്​ എതിരാളികള്‍


 ട്രംപ്​ തോറ്റതിനുപിന്നാലെ പഴയതൊക്കെ വലിച്ച്‌​ പുറത്തിട്ട്​ എതിരാളികള്‍. പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും പിന്നാലെ ഹൗഡിമോദി ട്വിറ്ററില്‍ ട്രെന്‍ഡിങായി. മോദിയുടെ മുന്‍കൈയ്യില്‍ ട്രംപിനെ ജയിപ്പിക്കാനായി അമേരിക്കയില്‍ സംഘടിപ്പിച്ച ഹൗഡിമോദി പരിപാടിയുടെ ഹാഷ്​ടാഗാണ്​​ ട്വിറ്ററാറ്റികള്‍ വീണ്ടും ട്രെന്‍ഡിങ്​ ആക്കിയത്​. കഴിഞ്ഞ വര്‍ഷം ടെക്സസിലെ ഹ്യൂസ്റ്റണിലായിരുന്നു ഹൗഡിമോദി ഷോ നടന്നത്​.

ഇന്ത്യയില്‍ നിന്നുള്ള സംഘപരിവാര്‍ അനുകൂലികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്‍റായി ട്രംപിനെ തെരഞ്ഞെടുക്കണമെന്ന ആഹ്വാനമാണ്​ ​മോദി നടത്തിയത്​. ട്രംപി​െന്‍റ കൈപിടിച്ച്‌​ നടന്നും പുകഴ്​ത്തിയും ​പരസ്യമായി വോട്ട്​ ചോദിച്ച മോദിക്കേറ്റ തിരിച്ചടിയാണ്​ ബൈഡ​െന്‍റ വിജയമെന്നാണ്​ എതിരാളികള്‍ പറയുന്നത്​.

No comments