Breaking News

യു.എസ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടേണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ഉപദേശം ശരിയായിരുന്നുവെന്ന് തെളിഞ്ഞെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്

 


യു.എസ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടേണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ഉപദേശം ശരിയായിരുന്നുവെന്ന് തെളിഞ്ഞെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. തെരഞ്ഞെടുപ്പ് മുന്നോടിയായി ഗുജറാത്തില്‍ നടത്തിയ 'നമസ്‌തേ ട്രംപ്', തുടര്‍ന്ന് ഹൂസ്റ്റണില്‍ നടത്തിയ 'ഹൗഡി മോദി' പരിപാടികള്‍ ചൂണ്ടിക്കാട്ടിയാണ് ഗെലോട്ടിന്റെ വിമര്‍ശനം.

മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും രാഹുല്‍ ഗാന്ധിയുടെ ഉപദേശം സ്വീകരിക്കണമായിരുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെ മാത്രം പിന്തുണയ്്ക്കുന്നതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിമര്‍ശിച്ചിരുന്നു.

No comments