ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംനേടി
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംനേടി. നേരത്തെ ട്വന്റി20 പരമ്ബരയ്ക്കുള്ള ടീമില്‍ മാത്രം ഇമുണ്ടായിരുന്ന സഞ്ജു സാംസണെ ബിസിസിഐ ഏകദിന ടീമിലും ഉള്‍പ്പെടുത്തുകയായിരുന്നു.
അതേസമയം പരിക്കിന്റെ പേരില്‍ രോഹിത് ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വിവാദമായതിനു പിന്നാലെ, താരത്തെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി. പരിക്ക് പൂര്‍ണമായും ഭേദമാകുന്നതിന് ഏകദിന, ട്വന്റി20 പരമ്ബരകളില്‍ നിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചു.
താരങ്ങളുടെ പരിക്കുമായി ബന്ധപ്പെട്ട് ബിസിസിഐ മെഡിക്കല്‍ സംഘം നല്‍കിയ പുുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടീമില്‍ മാറ്റം വരുത്തിയതെന്ന് ബിസിസിഐ വ്യക്തമാക്കി.

No comments