Breaking News

സി ബി എസ് ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മെയ് 4 മുതല്‍ ജൂണ്‍ 10വരെ;

 


ന്യൂഡെല്‍ഹി: ( 31.12.2020) സി ബി എസ് ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മെയ് 4 മുതല്‍ ജൂണ്‍ 10വരെ; ജൂലൈ 15 നകം ഫലം അറിയും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ രമേശ് പൊക്രിയാല്‍ നിഷാങ്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


ഫെബ്രുവരി വരെ ബോര്‍ഡ് പരീക്ഷ നടത്താന്‍ സാധ്യതയില്ലെന്നും സംസ്ഥാനങ്ങളിലെ പകര്‍ച്ചവ്യാധിയുടെ സ്ഥിതി വിശകലനം ചെയ്തതിനുശേഷം മാത്രമേ തീയതികള്‍ തീരുമാനിക്കുകയുള്ളൂവെന്നും ഈ മാസം ആദ്യം മന്ത്രി വ്യക്തമാക്കിയിരുന്നു. പതിവുപോലെ ബോര്‍ഡ് പരീക്ഷ ഓഫ്ലൈന്‍ മോഡില്‍ മാത്രമേ നടക്കൂ എന്നും അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.


Dailyhunt

No comments