ജില്ലയില്‍ ഇന്ന് 498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്ന് 498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്ബര്‍ക്കം വഴി 490 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു 279 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍, കുളത്തൂപ്പുഴ, പ•ന, കുലശേഖരപുരം, ശൂരനാട് നോര്‍ത്ത്, തൃക്കരുവ, ആലപ്പാട്, ഇളമ്ബള്ളൂര്‍, ശാസ്താംകോട്ട, പെരിനാട്, കടയ്ക്കല്‍, കുന്നത്തൂര്‍, പവിത്രേശ്വരം, മയ്യനാട് എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
കൊല്ലം കോര്‍പ്പറേഷനില്‍ 67 പേര്‍ക്കാണ് രോഗബാധ. ആശ്രാമം-ഏഴ്, കാവനാട്-ആറ്, നീരവില്‍-അഞ്ച്, കടപ്പാക്കട, കിളികൊല്ലൂര്‍, മതിലില്‍, മരുത്തടി എന്നിവിടങ്ങളില്‍ നാലുവീതവും തിരുമുല്ലാവാരം, മങ്ങാട്, മുണ്ടയ്ക്കല്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.

No comments