Breaking News

ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവാനായി എല്ലാ ക്രിക്കറ്റ് അസോസിയേഷനുകളെയും പരിഗണിക്കാന്‍ ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം


 അഹമ്മദാബാദ്: ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവാനായി എല്ലാ ക്രിക്കറ്റ് അസോസിയേഷനുകളെയും പരിഗണിക്കാന്‍ ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം. ഇതോടെ കേരളവും ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവാനുള്ള സാഹചര്യമൊരുങ്ങി.

നിലവില്‍ ഹോം, എവേ മത്സരങ്ങള്‍ അതാത് ടീമുകളടെ ഹോം ഗ്രൗണ്ടിലാണ് നടക്കുന്നത്. ഇനി മുതല്‍ ന്യൂട്രല്‍ വേദികളിലും മത്സരം നടത്തുന്നത് പരിഗണിക്കും. കൊവിഡ് സാഹചര്യം കൂടി പരിഗണിച്ചാവും അടുത്ത സീസണില്‍ നിഷ്പക്ഷ വേദികളില്‍ മത്സരങ്ങള്‍ നടത്തുന്ന കാര്യം തീരുമാനിക്കുക.

ടി20 ലോകകപ്പ് പ്ലേ ഓഫിന് മുന്‍പുള്ള ഒരു മത്സരത്തിനും കേരളം വേദിയായേക്കുമെന്നും സൂചനയുണ്ട്.

No comments