കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതില്‍ യൂത്ത് ലീഗില്‍ എതിര്‍പ്പ്.
മലപ്പുറം : പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതില്‍ യൂത്ത് ലീഗില്‍ എതിര്‍പ്പ്. പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുന്നതിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍ പരസ്യമായി രംഗത്തെത്തി. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമാകുന്ന രീതിയില്‍ തീരുമാനം പുനപരിശോധിക്കണമെന്നും മുഈന്‍ അലി തങ്ങള്‍ ആവശ്യപ്പെട്ടു. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളുടെ മകനാണ് മുഈന്‍ അലി തങ്ങള്‍.

No comments