സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തയ്യാറെടുപ്പ് നേരത്തേ തുടങ്ങി ബിജെപി.
കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തയ്യാറെടുപ്പ് നേരത്തേ തുടങ്ങി ബിജെപി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ കരട് രൂപം പുറത്തുവരുമ്ബോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കോന്നിയിലേക്കും ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ കാട്ടാക്കടയിലേക്കും പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
ജയിച്ച ഏക സീറ്റായ നേമത്ത് കുമ്മനത്തെ പരിഗണിച്ചേക്കുമെന്നുമാണ് ശ്രുതി. നടന്‍ സുരേഷ്‌ഗോപിയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ടിപി സെന്‍കുമാറും ജേക്കബ് തോമസുമെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകളാണ്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയിലോ കഴക്കൂട്ടത്തോ മത്സരിക്കാന്‍ സാധ്യതയുണ്ട്.

No comments