ജനപക്ഷം അംഗങ്ങളുടെ പിന്തുണ എല്‍.ഡി.എഫിന്
കോട്ടയം: ജനപക്ഷം അംഗങ്ങളുടെ പിന്തുണ എല്‍.ഡി.എഫിന്. കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ തെക്കേക്കരയില്‍ രണ്ട് ജനപക്ഷം അംഗങ്ങളുടെ പിന്തുണയോടെ എല്‍്ഡി.എഫ് ഭരണം പിടിച്ചു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് ഷോണ്‍ ജോര്‍ജ് വിട്ടുനില്‍ക്കുകയും ചെയ്തു.
പൂഞ്ഞാര്‍ തെക്കേക്കരയില്‍ ജനപക്ഷത്തിന്റെ പിന്തുണ വേണ്ടെന്ന് യു.ഡി.എഫ് പറഞ്ഞതായി ഷോണ്‍ ജോര്‍ജ് പറഞ്ഞു. എന്താണ് നാട്ടില്‍ നടക്കുന്നതെന്ന് യു.ഡി.എഫിലെ ചില നേതാക്കള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫില്‍ ഉണ്ടായിരുന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോള്‍. ബാര്‍ കോഴയില്‍ ജനപക്ഷം പറഞ്ഞത് ശരിയാണെന്ന് ശരിയാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

No comments