എസ്ഡിപിഐ പിന്തുണയോടെ മഞ്ചേശ്വരം ബ്ലോക്കില്‍ മുസ്ലിം ലീഗിന് പ്രസിഡന്റ് സ്ഥാനം.
മഞ്ചേശ്വരം: എസ്ഡിപിഐ പിന്തുണയോടെ മഞ്ചേശ്വരം ബ്ലോക്കില്‍ മുസ്ലിം ലീഗിന് പ്രസിഡന്റ് സ്ഥാനം. മുസ്ലിം ലീഗിലെ സമീന ടീച്ചറും ബി.ജെ.പിയിലെ അശ്വിനിയുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
എസ്.ഡി.പി.ഐയുടെ ഏക അംഗത്തിന്‍റെ പിന്തുണയോടെ സമീന ടീച്ചര്‍ക്ക് ഏഴ് വോട്ടും, ബി.ജെ.പിയിലെ അശ്വിനിക്ക് ആറ് വോട്ടും ലഭിച്ചു. 15 അംഗ ഭരണസമിതിയില്‍ ബി.ജെ.പിക്കും മുസ്ലിം ലീഗിനും ആറ് അംഗങ്ങള്‍ വീതവും, സി.പി.എമ്മിന് രണ്ട് അംഗങ്ങളും, എസ്ഡിപിഐക്ക് ഒരു അംഗവുമാണ് ഉള്ളത്. സിപിഎം പ്രതിനിധികള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

No comments